മതങ്ങളുടെ ലക്ഷ്യം

മനുഷ്യന്‍ഇതര ജീവവര്‍ഗങ്ങളില്‍നിന്നു തികച്ചും വ്യത്യസ്‌തനാണ്‌. അവന്‌ നല്‍കപ്പെട്ട ബുദ്ധിയും വിവേവകവും ജീവിതത്തിന്‌ഒരു ലക്ഷ്യമുണ്ട്‌എന്ന വസ്‌തുത സൂചിപ്പിക്കുന്നതാണ്‌. അവന്റെ മുമ്പില്‍അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍എപ്പോഴുമുണ്ട്‌. മനുഷ്യനെവിടെ നിന്ന്‌വന്നു, എന്തിന്‌വന്നു, എവിടേക്ക്‌പോവുന്നു. ഇത്തരം ചോദ്യങ്ങള്‍ക്ക്‌ഉത്തരം ലഭിക്കുമ്പോള്‍ മാത്രമാണ്‌മനുഷ്യ ജീവിതത്തിന്‌അര്‍ത്ഥവും ലക്ഷ്യവുമുണ്ടാവുന്നത്‌. മനുഷ്യ ബുദ്ധിക്കതീതമായ ഇത്തരം ചോദ്യങ്ങള്‍ക്ക്‌ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍മറുപടി കണ്ടെത്താന്‍ശ്രമിക്കുകയാണ്‌എല്ലാ മതങ്ങളും ചെയ്യുന്നത്‌.
ഇനിയൊരവസരം ലഭിക്കാനിടയില്ലാത്ത സ്ഥിതിക്ക്‌ഈ ജീവിതം യഥേഷ്‌ടം സുഖിച്ച്‌ ജീവിക്കേണ്ടതാണെന്ന അതിഭൗതികവാദ നിലപാട്‌ശരിയല്ല. അത്‌സമൂഹത്തില്‍ ദൂരവ്യാപകമായ പ്രശ്‌നങ്ങളുണ്ടാക്കും. കാരണം ഒരു മനുഷ്യനെടുക്കുന്ന സ്വാതന്ത്ര്യം സമൂഹജീവി എന്ന നിലക്ക്‌മറ്റൊരാള്‍ക്ക്‌ പ്രയാസങ്ങളുണ്ടാക്കിയെന്ന്‌വരും. ഓരോരുത്തര്‍ക്കും തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ചെയ്യാമെന്ന്‌വരുമ്പോള്‍അവിടെ കലഹങ്ങളും രക്തച്ചൊരിച്ചിലുകളുമുണ്ടാവും. അങ്ങനെ സാമൂഹികക്രമം അവതാളത്തിലാവുന്ന സ്ഥിതിവിശേഷമുണ്ടാവും. അത്‌കൊണ്ട്‌തന്നെ മനുഷ്യന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക്‌പരിധി നിശ്ചയിക്കുകയും മനുഷ്യന്‌ദിശാബോധം നല്‍കുകയും ചെയ്യുന്ന സമഗ്രമായ ജീവിതപദ്ധതി ആവശ്യമാണ്‌.
ഇനി ആ ജീവിതപദ്ധതി ആരുണ്ടാക്കുമെന്നതാണ്‌പ്രശ്‌നം. മനുഷ്യ ജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ എല്ലാവശങ്ങളെക്കുറിച്ചും പൂര്‍ണ ബോധമുളളവനായിരിക്കണം അതിന്റെ നിര്‍മാതാവ്‌. അങ്ങനെവരുമ്പോള്‍മനുഷ്യന്‍ മനുഷ്യന്‌വേണ്ടി നിര്‍മ്മിക്കുന്ന ജീവിത പദ്ധതിയില്‍അവന്റെ ബുദ്ധിയുടെ പരിമിതികളും ദീര്‍ഘവീക്ഷണമില്ലാത്ത തീരുമാനങ്ങളും കാര്യമായി നിഴലിക്കാനിടയുണ്ട്‌. മാത്രമല്ല അത്‌നടപ്പാക്കുന്നിടത്ത്‌സ്വാധീനവും സ്വജനപക്ഷപാതവും കുറ്റവാളികള്‍ക്ക്‌രക്ഷപ്പെടാനുളള പഴുതുകളായി മാറുന്നു. ലോകം കണ്ട ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത പ്രസ്ഥാനമായ കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയും മനുഷ്യന്റെ കുറ്റവാസനകളെ ഇല്ലാതാക്കുന്ന നിയമങ്ങള്‍കൊണ്ട്‌ വരുന്നതിലും പഴുതുകളില്ലാതെ അവ നടപ്പിലാക്കുന്നതിലും ലോക രാഷ്‌ട്രങ്ങള്‍ നേരിടുന്ന വെല്ലുവിളികളും അതാണ്‌സൂചിപ്പിക്കുന്നത്‌. ഇവിടെ മനുഷ്യനെക്കുറിച്ച്‌പൂര്‍ണമായും അറിയുന്ന മനുഷ്യനല്ലാത്ത ഒരാള്‍അത്‌ നിര്‍മ്മിക്കുക എന്ന വശമാണ്‌ഉരുത്തിരിഞ്ഞ്‌വരുന്നത്‌. അങ്ങനെ വരുമ്പോള്‍ മനുഷ്യനെ സൃഷ്‌ടിച്ച സര്‍വജ്‌ഞനായ ദൈവം തന്നെ അത്‌നിര്‍വഹിക്കേണ്ടതാണ്‌.
പക്ഷേ, ദൈവം മനുഷ്യന്‌അത്തരമൊരു ജീവിത പദ്ധതി എങ്ങനെ നല്‍കുമെന്ന സംശയം ബാക്കിയുണ്ട്‌. നാം മുമ്പ്‌പറഞ്ഞത്‌പോലെ അത്‌നല്‍കാനായി ദൈവം മനുഷ്യനായി ഭൂമിയില്‍ജനിക്കുന്നു എന്ന വിശ്വാസം ശരിയല്ല. ദൈവത്തെ സംബന്ധിച്ചിടത്തോളം ഒരു മാതാവിന്റെ ഗര്‍ഭപാത്രത്തില്‍വളരുക, പ്രസവിക്കപ്പെടുക, മനുഷ്യനെ ആശ്രയിക്കേണ്ടി വരിക എന്നതൊക്കെ മഹത്വത്തിന്‌നിരക്കാത്തതാണ്‌.
ഇനി രണ്ടാമത്തെ വശം ഈയൊരു ദൗത്യം തന്റെ സൃഷ്‌ടികളില്‍ആരെയെങ്കിലും ഏല്‍പ്പിക്കുക എന്നതാണ്‌. അവിടെത്തന്നെ മനുഷ്യരല്ലാത്ത ദേവന്‍മാര്‍, ഭൂത വര്‍ഗ്ഗം തുടങ്ങിയ സൃഷ്‌ടികളെ ഏല്‍പ്പിക്കുക എന്നതും യുക്തിസഹമല്ല. കാരണം മനുഷ്യന്‌നല്‌കപ്പെടുന്ന ജീവിതപദ്ധതി മനുഷ്യരുടെ പ്രകൃതിക്കും സ്വഭാവത്തിനും അനുയോജ്യമാണെന്ന്‌ജീവിച്ച്‌കാണിക്കാന്‍ കഴിവുളളവരായിരിക്കണം അവര്‍. അങ്ങനെ നോക്കുമ്പോള്‍മനുഷ്യ പ്രകൃതിയില്‍ നിന്നു തികച്ചും വിത്യസ്‌തരായ ദേവന്‍മാരോ, ഭൂത വിഭാഗമോ, സാക്ഷാല്‍ദൈവം തന്നെയോ ഇറങ്ങിവന്നിട്ട്‌കാര്യമില്ല. മറിച്ച്‌മനുഷ്യരുടെ കൂട്ടത്തില്‍ നിന്ന്‌തെരഞ്ഞെടുക്കപ്പെടുന്ന ചിലര്‍തന്നെയായിരിക്കണം ഇതിന്‌വേണ്ടി നിയോഗിക്കപ്പെടുന്നവര്‍.
മനുഷ്യരുടെ കൂട്ടത്തില്‍നിന്നുളള ഇത്തരം ഒരു ലക്ഷത്തിലധികം വിശുദ്ധ പുരുഷന്‍മാര്‍ലോകാരംഭം മുതല്‍വിവിധ കാലഘട്ടങ്ങളിലും വിവിധ സമൂഹങ്ങളിലുമായി ഭൂമിയില്‍വന്നതായി കരുതപ്പെടുന്നു. അതില്‍പലരുടെയും പേരുകള്‍ബൈബിള്‍, ഖുര്‍ആന്‍തുടങ്ങിയ മതഗ്രന്ഥങ്ങളിലും മറ്റു ചരിത്ര ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. അതേസമയം അറിയപ്പെടാതെ കിടക്കുന്ന പലരും ഇക്കൂട്ടത്തിലുണ്ട്‌. ദൈവീക വെളിപാടുകള്‍ക്കനുസരിച്ച്‌ ജീവിതം നയിക്കുകയും സ്ഥാനമാനങ്ങള്‍ഒന്നും പ്രതീക്ഷിക്കാതെ മനുഷ്യരെ ധര്‍മ്മത്തിലേക്ക്‌നയിക്കുകയും ചെയ്‌ത ഇത്തരം ആളുകള്‍ഇന്ന്‌പല മതവിഭാഗങ്ങളും ആരാധ്യരായി കാണുന്ന വിശുദ്ധ വ്യക്തിത്വങ്ങളോട്‌ സ്വഭാവത്തിലും നിയോഗത്തിലും സാദൃശ്യം പുലര്‍ത്തുന്നവരാണ്‌. പക്ഷേ, അതില്‍ പലരും ആദരിക്കപ്പെടുന്നതിന്‌പകരം ദൈവ-ദൈവപുത്ര-ദൈവാവതാര പരിവേഷങ്ങള്‍ നല്‍കപ്പെട്ട്‌ആരാധിക്കപ്പെടുന്നുവെന്നത്‌ദുഃഖകരമാണ്‌.
ഇവിടെ, ദൈവം മാത്രമാണ്‌ആരാധിക്കപ്പെടേണ്ടത്‌, മനുഷ്യര്‍എത്ര വളര്‍ന്നാലും ദൈവീക പരിവേഷമോ ആരാധനയോ അര്‍ഹിക്കുന്നില്ല എന്ന ഉറച്ച നിലപാടാണ്‌ മുസ്‌ലിംകള്‍സ്വീകരിക്കുന്നത്‌. മുസ്‌ലിംകള്‍ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന മുഹമ്മദ്‌നബി കേവലം ദൈവദൂതനായ മനുഷ്യന്‍മാത്രമാണെന്നും അവരെ ആദരിക്കുന്നതിന്‌പകരം ആരാധിക്കുന്നത്‌പൊറുക്കപ്പെടാത്ത പാപമാണെന്നും അവര്‍വിശ്വസിക്കുന്നു. മുഹമ്മദ്‌നബിയെപ്പോലെ ധര്‍മ്മ സംസ്ഥാപനത്തിന്‌ വേണ്ടി ഭൂമിയില്‍വന്ന പ്രവാചകന്‍മാര്‍മാത്രമാണ്‌മോശയും യേശുവും മറ്റെല്ലാ പ്രവാചകന്‍മാരും. മുഹമ്മദ്‌നബിയെപ്പോലെ അവരേയും ആദരിക്കേണ്ടത്‌ മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ വിശ്വാസത്തിന്റെ ഭാഗമാണ്‌. എന്നാല്‍ ദൈവത്തെയല്ലാതെ മറ്റൊരാളേയും ആരാധിക്കാന്‍ഇസ്‌ലാം അനുവദിക്കുന്നില്ല. പ്രവാചകന്‍മാരടക്കമുളള വിശുദ്ധപുരുഷന്‍മാരെക്കുറിച്ച്‌പില്‍ക്കാലത്തുണ്ടായ അതിര്‌കവിഞ്ഞ ആദരവില്‍നിന്നും ദൈവത്തെ പദാര്‍ത്ഥ ലോകത്ത്‌കാണാന്‍ കഴിയാത്തതിലുളള നിരാശയില്‍നിന്നുമാണ്‌മനുഷ്യാരാധനയും വിഗ്രഹാരാധനയും ഉണ്ടായതെന്ന്‌അനുമാനിക്കാവുന്നതാണ്‌.
കാലാകാലങ്ങളിലായി ഇത്തരം പ്രവാചകന്‍മാര്‍മുഖേന ദൈവം മനുഷ്യന്‌നല്‍കിയ വെളിപാടുകളാണ്‌മതഗ്രന്ഥങ്ങളായി രൂപം പ്രാപിച്ചത്‌. മതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍നിര്‍മ്മിച്ചെടുത്ത ചില പ്രത്യേക വിശ്വാസങ്ങളുടെയും അനുഷ്‌ഠാനകര്‍മ്മങ്ങളുടെയും ആചാരോപചാരങ്ങളുടെയും സമാഹാരമാണ്‌എല്ലാ മതങ്ങളും. മനുഷ്യര്‍ക്ക്‌മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിലും സാമൂഹിക ക്രമം അവതാളത്തിലാവാതെ സൂക്ഷിക്കുന്നതിലും മതങ്ങള്‍കാര്യമായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. നന്‍മകള്‍ചെയ്‌താല്‍പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയും തിന്മ ചെയ്‌താല്‍ദൈവത്തിന്റെ ശിക്ഷ ലഭിക്കുമെന്ന പേടിയുമാണ്‌ലോകത്തിന്റെ സാമൂഹിക ഭദ്രത ഇത്രത്തോളം കാത്തുസൂക്ഷിക്കാന്‍വലിയൊരളവോളം സഹായിച്ചത്‌. ഈയൊരു ചിന്തയുളള മനുഷ്യരില്ലായിരുന്നുവെങ്കില്‍ലോകത്തിന്റെ അവസ്ഥ മറ്റൊന്നാവുമായിരുന്നു.